Jeevidham Velichyam Aakkiyavar
by
കുട്ടികൾക്കും മുതിർന്നവർക്കും ഒരു കഥ പോലെ വായിച്ചു പോകാവുന്ന പുസ്തകമാണിത്. സ്വന്തം അമ്മ മരുന്നു നിഷേധിച്ചതിനാൽ കാൻസറിന്റെ പിടിയിലമർന്നു നീറി മരിച്ച ഏയ്ഡ ലവ്‌ലേസ്, പട്ടിണി കിടന്നു മരിച്ച കുർട്ട് ഗോഡൽ, മതഭ്രാന്തന്മാർ കൈകാലുകൾ വെട്ടി തീയിലിട്ടു കൊന്ന ഹൈപ്പേഷ്യ, ക്രോണക്കർ എന്ന ശാസ്ത്രജ്ഞന്റെ ചതിയിൽ പെട്ട് ഭ്രാന്താശുപത്രിയിൽ കിടന്നു മരിച്ച ജോർജ് കാന്റർ, ശത്രുക്കളൊരുക്കിയ കെണിയിൽ പെട്ട് ഇരുപതാം വയസ്സിൽ രക്തസാക്ഷിത്വം വരിച്ച ഗാൽവ, കോഷി എന്ന ശാസ്ത്രജ്ഞന്റെ അവഗണനമൂലം ഇരുപത്തിയഞ്ചാം വയസ്സിൽ ഒരു വാടകമുറിയിൽ കിടന്നു മരിക്കേണ്ടിവന്ന ആബേൽ, ഹിറ്റ്‌ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിൽ കിടന്നു നരകിച്ച ട്രാഷൻബർഗ് തുടങ്ങി ഗണിതശാസ്ത്ര ലോകത്ത് എരിഞ്ഞടങ്ങിയ ജീവിതങ്ങൾ നിരവധിയുണ്ടെന്ന് എം ആർ സി നായരുടെ ഈ കൃതി നമ്മെ ഓർമ്മിപ്പിക്കുന്നു.
| ISBN | 978-93-4845-9247 |
|---|---|
| Format | Paperback |
| Pages | 142 |
| Publisher | Genius Publishers |