Kathakali: Aattam - Prakarangal
by
ഔചിത്യമാണ് വാഴേങ്കട കുഞ്ചുനായരുടെ ദർശനം. അദ്ദേഹത്തിന്റെ ജീവിതത്തിലും കലയിലും ഈ ദർശനം ആത്മാവായി പ്രകാശിക്കുന്നു. കഥകളിയിൽ പട്ടിക്കാന്തൊടി വിരിച്ചുവച്ച കല്ലുവഴിച്ചിട്ടയുടെ പരവതാനിയിൽ ഔചിത്യത്തിന്റെ രത്നങ്ങൾ പാകുക എന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. ആംഗിക സാത്വികാഭിനയങ്ങളെ മുൻനിർത്തി നടക്രിയയെ പരിപക്വമാക്കിയ അദ്ദേഹത്തിന്റെ നാട്യദർശനം കഥകളിയെ ക്ലാസ്സിക് കലയാക്കി നില നിർത്തുന്നതിൽ പ്രധാന പങ്കു വഹി ച്ചിട്ടുണ്ട്. കഥകളിയിലെ ഏതു ശൈലികൾക്കും സ്വീകാര്യത അവകാശപ്പെടാവുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. കഥകളിയുടെ സമഗ്ര സൗന്ദര്യദർശനത്തെ പ്രകാശിപ്പിച്ചതു കൊണ്ടാണ് അദ്ദേഹം മഹാ നടനാകുന്നത്, ധ്വനിയെ പ്രകാശിപ്പിച്ചതുകൊണ്ട് കാളിദാസൻ മഹാകവിയാകുന്നതു പോലെ."
| ISBN | 978-93-7600-9190 |
|---|---|
| Format | Paperback |
| Pages | 351 |
| Publisher | Genius Publishers |