Pathirakavu
by
ഒരു നിഗൂഢതയുടെ തുടക്കം മഴയും നിശ്ശബ്ദതയും ഉറങ്ങാത്ത രാത്രികളും നിറഞ്ഞ ഒരു ഗ്രാമം. ആ ഗ്രാമത്തിൻ്റെ ഹൃദയത്തിൽ, കാലം മറന്നുപോയ ഒരു കാവും അതിനെ ചുറ്റിപ്പറ്റി ആരും തുറന്നുപറയാൻ ആഗ്രഹിക്കാത്ത ചില രഹസ്യങ്ങളും. പതിനേഴുകാരിയായ നിഹാരികയ്ക്ക് പഴയ വീടുകളോടും മറഞ്ഞുപോയ കഥകളോടും എന്നും ഒരു പ്രത്യേക കൗതുകമായിരുന്നു. എന്നാൽ ഒരു രാത്രി അവളുടെ ജനലിനരികിൽ കേട്ട അപരിചിതമായ ശബ്ദവും നനഞ്ഞ മണ്ണിൽ പതിഞ്ഞ വിചിത്രമായ കാൽപ്പാടുകളും അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു. ഓരോ സൂചനയും അവളെ ഒരു പുതിയ രഹസ്യത്തിലേക്ക് നയിക്കുന്നു. ഓരോ ഉത്തരത്തിനുപിന്നിലും മറ്റൊരു ചോദ്യം ഒളിഞ്ഞിരിക്കുന്നു പാതിരാക്കാവിന്റെ്റെ ഇരുണ്ട നിശ്ശബ്ദതയ്ക്കുള്ളിൽ എന്താണ് മറഞ്ഞിരിക്കുന്നത് ? ചില രഹസ്യങ്ങൾ വെളിച്ചം കാണാനല്ല ചില സത്യങ്ങൾ പുറത്തുവരാതിരിക്കാനാണ് കാത്തിരിക്കുന്നത് പക്ഷേ, ആ രാത്രിയിൽ എന്തോ ഉണർന്നിരുന്നു.
| ISBN | 9789376000791 |
|---|---|
| Format | Paperback |
| Pages | 67 |
| Publisher | Genius Publishers |